Kerala
ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് ബസുടമകള്‍
കൊച്ചി: ഡീസല്‍ വില കുറഞ്ഞെങ്കിലും ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് ബസുടമകള്‍. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ ചാര്‍ജ് കുറയ്ക്കാനാകില്ലെന്നാണ് ബസുടമകളുടെ നിലപാട്.
ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ രംഗത്തെത്തുന്ന ബസുടമകള്‍ ഡീസല്‍ വില മൂന്നര രൂപയിലധികം കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു.







