Kozhikode
വിജയോത്സവം: തിളക്കം പഠന ക്യാമ്പ് സമാപ്പിച്ചു
ബാലുശ്ശേരി: ജില്ലാ പഞ്ചായത്ത് വിജയോത്സവം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച തിളക്കം പഠന ക്യാമ്പ് പൂര്‍ത്തിയായി. പത്താം തരത്തില്‍ പഠിക്കുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി രണ്ട് ദിവസത്തെ ക്യാമ്പാണ് പദ്ധിതിയുടെ ഭാഗമായി സംഘടിപ്പിച്ചത്.
വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ലഘു അവതരണങ്ങള്‍, മോട്ടിവേഷന്‍ ക്ലാസ്, എന്നിവയാണ് തിളക്കം ക്യാമ്പിന്റെ ഭാഗമായി നല്‍കുന്നത്. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ശില്‍പ്പശാലയുടെ സമാപന യോഗം പുരുഷന് കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപകന് സി ഉണ്ണി അധ്യക്ഷത വഹിച്ചു. എന്‍ പി ഉണ്ണി കൃഷ്ണന്, എന്‍ വി രാഘവന് സംസാരിച്ചു.
---- facebook comment plugin here -----