Palakkad
മദ്റസകള്‍ സമാധാന സന്ദേശം വിളംബരം ചെയ്യുന്ന കേന്ദ്രങ്ങള്‍: തിരൂര്‍ക്കാട് തങ്ങള്‍
ചെര്‍പ്പുളശേരി: മദ്റസകള്‍ സമാധാന സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന കേന്ദ്രങ്ങളാണെന്ന് സയ്യിദ് ഹുസ്സൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് പ്രസ്താവിച്ചു.
മാരായമംഗലത്ത് പുതുതായി തുടങ്ങിയ മിഫ് താഹുല് ഉലൂം മദ്റസയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങളും ഇസങ്ങളും സമാധാനമാവണം വിഭാവനം ചെയ്യേണ്ടത്.വിഭാഗീയതയും വിധ്വംസക പ്രവര്‍ത്തനങ്ങളും നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ഫൈസി മാരായമംഗലം അധ്യക്ഷത വഹിച്ചു. അബ്ദുറഹ് മാന്‍ സ്വാഗതം പറഞ്ഞു. സി കെ എം ദാരിമി. ഹസ്സന് അന്‍വരി, സൈതലവി മദനി, ഇക്ബാല്‍ കണ്ണേരി, ലത്തീഫ് കളത്തില്‍, ഖാദര്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം മാരായമംഗലത്ത് വെച്ച് നടന്ന മദ്റസ ജനറല്‍ ബോഡിയോടാനുബന്ധിച്ച് സമസ്ത താലൂക്ക് സെക്രട്ടറി ഉമര്‍ ഫൈസി മാരായമംഗലത്തിനെതിരെ അക്രമം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു