Kozhikode
മര്‍കസ് 37ാം വാര്‍ഷിക സമ്മേളനം: വിളംബര മാര്‍ച്ച് 18ന് തുടങ്ങും
കോഴിക്കോട്: മര്‍കസ് 37ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര മാര്‍ച്ചിന് അന്തിമ രൂപം നല്കി. ഈ മാസം 18ന് ഉച്ചക്ക് രണ്ടിന് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകിട്ട് ആറിന് മര്‍കസില്‍ സമാപിക്കും.
ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം നയിക്കുന്ന മാര്‍ച്ച് താമരശ്ശേരിയില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ ഫഌഗ് ഓഫ് ചെയ്യും. എളേറ്റില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ നയിക്കും. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്യും.
ജില്ലാ ട്രഷറര്‍ സി പി ശഫീഖ് ബുഖാരി നയിക്കുന്ന മാര്‍ച്ച് മര്‍കസ് കോംപ്ലക്സ് പരിസരത്ത് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാവൂരില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ജില്ലാ ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന് സഖാഫി നയിക്കും.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പതാക കൈമാറും. മാര്‍ച്ചുകള്‍ മര്‍കസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
വിളംബര മാര്‍ച്ചിന്റെ മുന്നോടിയായി 12ന് നാല് കേന്ദ്രങ്ങളില്‍ പ്രാര്‍ഥനാ പ്രയാണം നടക്കും. നരിക്കുനിയില്‍ നിന്ന് സി എം മഖാമിലേക്കും മാവൂരില്‍ നിന്ന് താത്തൂര്‍ ശുഹദാ നഗറിലേക്കും കല്ലായിയില്‍ നിന്ന് ജിഫ്രി മഖാമിലേക്കും എളേറ്റില്‍ നിന്ന് അവേലത്ത് സാദാത്ത് മഖാമിലേക്കുമാണ് പ്രാര്‍ഥനാ പ്രയാണം.
മടവൂരില്‍ കാപ്പാട് ഉമര്‍ മുസ്ലിയാര്, താത്തൂരില്‍ കുറ്റിക്കാട്ടൂര്‍ അബ്ദുല്ലത്വീഫ് മുസ്ലിയാര്, അവേലത്ത് സയ്യിദ് അബ്ദുസ്സ്വബൂര്‍ ബാഹസന്‍, ജിഫ്രി മഖാമില്‍ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം ന ല്കും.
നരിക്കുനി, താമരശ്ശേരി, ഓമശ്ശേരി, കുന്ദമംഗലം, കോഴിക്കോട് ഡിവിഷനുകളില്‍ വിളംബര മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം ഗ്രാമസഞ്ചാരം നടത്തും.
ജില്ലയിലെ പതിനൊന്ന് ഡിവിഷനുകളിലും സെക്ടര്‍ ഭാരവാഹികളെയും ഡിവിഷന് എക്സിക്യുട്ടീവ് അംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന ലീഡേഴ്സ് ടോക്ക് ഈ മാസം 16നകം പൂര്‍ത്തിയാകും.