Connect with us

Malappuram

എല്‍ ഡി വൈ എഫ് അനിശ്ചിതകാല നിരാഹാര സമരം

Published

|

Last Updated

മലപ്പുറം: അഡൈ്വസ് മെമ്മോ കിട്ടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കുക, നിയമന നിരോധനം പിന്‍വലിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈമാസം 14 മുതല്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ (എല്‍ ഡി വൈ എഫ്) നേതൃത്വത്തില്‍ സെക്രട്ടറിറ്റിന് മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ജില്ലാ പ്രചരണ ജാഥ ഇന്ന് തുടങ്ങും. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പി എ റിയാസ് ക്യാപ്റ്റനും എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ബാബുരാജ് വൈസ് ക്യാപ്റ്റനും എം ബി ഫൈസല്‍, എസ് ഗിരീഷ്, വി ടി സോഫിയ(ഡി വൈ എഫ് ഐ), എം കെ മുഹമ്മദ് സലീം, പി ടി ശറഫുദ്ദീന്‍, പി എം സഫീര്‍(എ വൈ എഫ് ഐ), അരുണ്‍ ചേമ്പ്ര (എന്‍ വൈ സി), അനൂബ് (യൂത്ത് ഫ്രണ്ട്), സി വി അബ്ദുല്‍സമദ്(യൂത്ത് കോണ്‍ഗ്രസ് എസ്) എന്നിവര്‍ അംഗങ്ങളായുള്ള യാത്ര ഇന്ന് വൈകീട്ട് അഞ്ചിന് ചുങ്കത്തറയില്‍ എ ഐ വൈ എഫ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ നിലമ്പൂര്‍, എടവണ്ണ, അരീക്കോട്, മഞ്ചേരി, മലപ്പുറം, മങ്കട, എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം പെരിന്തല്‍മണ്ണ സമാപിക്കും. 11ന് കൊണ്ടോട്ടി, ചെമ്മാട്, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, വളാഞ്ചേരി, എടപ്പാള്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പൊന്നാനിയില്‍ സമാപിക്കും.
സമരത്തിന്റെ ഭാഗമായി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികളേയും അഡൈ്വസ് മെമ്മോ കിട്ടിയവരുടേയും പരാതികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മലപ്പുറം കലക്ടറേറ്റ് പരിസരത്ത് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സിറ്റിംഗ് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അബ്ദുല്ല നവാസ്, എ വൈ എഫ് ഐ അഡ്വ. കെ കെ സമദ്, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം പി ഫൈസല്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കെ ബാബുരാജ്, എന്‍ വൈ സി ജില്ലാ പ്രസിഡന്റ് അരുണ്‍ചേമ്പ്ര സംബന്ധിച്ചു.

Latest