Connect with us

Kerala

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആദായ വില്‍പന

Published

|

Last Updated

തൃശൂര്‍: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വില കുറച്ച് വ്യാപകമായി മദ്യംനല്‍കുന്നു. ഇന്നലെയാണ് ആദായവില്‍പന തുടങ്ങിയത്. യഥാര്‍ത്ഥവിലയുടെ 30 ശതമാനത്തില്‍ അധികം കുറച്ചാണ് മദ്യം വില്‍ക്കുന്നത്.
മദ്യത്തിന്റെ ഉപയോഗം കൂടി എന്ന് കാണിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്റെ ശ്രമം എന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പ്രിന്റ് ചെയ്ത വിലയേക്കാള്‍ വില കുറച്ച് മദ്യം വില്‍ക്കാന്‍ നിര്‍ദേശം ലഭിച്ചതായി ജീവനക്കാര്‍ പറയുന്നു. ഇതോടെ മദ്യവില്‍പന വര്‍ധിച്ചതായും ജീവനക്കാര്‍ പറയുന്നു.

Latest