Techno
എച്ച് പി കമ്പനി വിഭജിക്കുന്നു
ഹാഡ്വെയര് രംഗത്തെ ഭീമന് കമ്പനിയായ എച്ച് പി (ഹ്യൂവറ്റ് പാക്വാര്ഡ്) വേര്‍പിരിയുന്നു. വിഭജനം കമ്പനിക്ക് കൂടുതല്‍ വാര്‍ത്ത പ്രധാന്യം നല്‍കുമെന്നാണ് കമ്പനി ബോര്‍ഡ് കരുതുന്നത്. ഏതാണ്ട് 50 ബില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള രണ്ട് കമ്പനികള്‍ എന്നാണ് വിഭജനത്തിലൂടെ എച്ച് പി അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഒരു കമ്പനി പേഴ്സണല്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍ ബിസിനസ്സിലും. രണ്ടാമത്തെ കമ്പനി ഹാര്‍ഡ് വെയര്‍ സര്‍വ്വീസ് മേഖലകളിലും ആയിരിക്കും ശ്രദ്ധ പതിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.
2015 സാമ്പത്തിക വര്‍ഷം അവസാനത്തോടെ മാത്രമേ വേര്‍പിരിയല്‍ പൂര്‍ണ്ണമായും നിലവില്‍ വരു. ഓഹരി ഉടമകള്‍ക്ക് ടാക്സ് ഫ്രീ ഷെയറുകള്‍ ഇതിനായി വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----