Wayanad
എ ഐ എ ഡി എം കെ ഊട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഗൂഡല്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിച്ച് അഗ്രഹാര ജയിലിലടച്ച ജയലളിതയെ ഉടന്‍ വിട്ടയക്കുക, കള്ളകേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ ഐ എ ഡി എം കെ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കരുണാനിധിക്കും, സുബ്രഹ്മണ്യ സ്വാമിക്കുമെതിരെ പ്രകടനത്തില്‍ രോഷം ഉയര്‍ന്നു. ഊട്ടി കോഫി ഹൗസില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ചേരിംഗ്ക്രോസില് സമാപിച്ചു. ജില്ലാ സെക്രട്ടറി കലൈശെല്വന്, നീലഗിരി എം പി ഡോ. സി ഗോപാലകൃഷ്ണന്, തേനാട് ലക്ഷ്മണന് എന്നിവര്‍ നേതൃത്വം നല്കി.
---- facebook comment plugin here -----