Connect with us

Kasargod

വിദ്യാഭ്യാസ രംഗത്ത് സഅദിയ്യ സേവനങ്ങള്‍ നിസ്തുലം: കളക്ടര്‍

Published

|

Last Updated

ദേളി: ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സഅദിയ്യ നടത്തുന്ന ഇടപെടലുകളും സഅദിയ്യ സ്ഥാപനങ്ങള്‍ നടത്തുന്ന മാറ്റങ്ങളും ശ്രദ്ധേയമാണെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അഭിപ്രായപ്പെട്ടു. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രൈസ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠിക്കുവാനും ഒപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നേറുവാനും അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. അച്ചടക്കവും മൂല്യബോധവുള്ള സമൂഹത്തിന്മാത്രമേ വരും തലമുറയെ നയിക്കാനാകു. അത്തരത്തിലുള്ള വിദ്യാഭ്യാസം പകരുന്നതില്‍ സഅദിയ്യ നടത്തുന്ന ഇടപെടലുകള്‍ നിസ്തുലമാണ്. കളക്ടര്‍ പറഞ്ഞു. പത്താം തരത്തിലും പ്ലസ്ടുവിലും മദ്‌റസാ പൊതു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് കളക്ടര്‍ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു.
പി ടി എ പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അധ്യക്ഷത വഹിച്ചു. മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, കാപ്പില്‍ മുഹമ്മദ് ശരീഫ്, അബ്ദുല്ലകുഞ്ഞി കീഴൂര്‍, ഡോ. അബൂബക്കര്‍ മുട്ടത്തോടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പള്‍ സിദ്ധീഖ് സിദ്ധീഖി സ്വഗാതം പറഞ്ഞു.

 

Latest