Connect with us

Kozhikode

വില്യം ലോഗന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് നഗരത്തില്‍ ദേശീയ സെമിനാര്‍ നടത്തുന്നു

Published

|

Last Updated

കോഴിക്കോട്: വില്യം ലോഗന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റും കേരളീയന്‍ സ്മാരക സമിതിയും ചേര്‍ന്ന് ദേശീയ സെമിനാര്‍ നടത്തുന്നു. വില്യം ലോഗനും ഇന്ത്യന്‍ കാര്‍ഷികബന്ധങ്ങളും ഭൂമിവ്യവസ്ഥയും 18,19 നൂറ്റാണ്ടുകളില്‍ എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ 24, 25 തീയതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി 17 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഡോ കെ എന്‍ ഗണേശ്, പ്രൊഫ സത്യനാരായണ, ഡോ ഗോപാലന്‍കുട്ടി, പ്രൊഫ എം എസ് നായര്‍, പ്രൊഫ പി വേണു, ഡോ പി മോഹന്‍ദാസ്, ഡോ ഹുസൈന്‍ രണ്ടത്താണി, പ്രൊഫ സി ബാലന്‍ പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ 9447949333, 9447143525 എന്നി നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. 24ന് രാവിലെ 9.30 മുതല്‍ പോപുലര്‍ അപ്‌റൈസിംഗ് ഇന്‍ കോളോണിയല്‍ ഇന്ത്യ എന്ന വിഷയത്തില്‍ ടൗണ്‍ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് പൊതുസമ്മേളനം മുന്‍കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡോ കെ കെ എന്‍ കുറുപ്പ്,കേരളീയന്‍ സ്മാരകസമിതി സെക്രട്ടറി ടി കെ വിജയരാഘവന്‍, സ്വാഗതസംഘം പ്രസിഡന്റ് അഡ്വ പി രാധാകൃഷ്ണന്‍, കേരളീയന്‍ സ്മാരകസമിതി ചെയര്‍മാന്‍ ഐ വി ശശാങ്കന്‍ പങ്കെടുത്തു.

 

Latest