Gulf
കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ദുബൈ: ശൈഖ് സായിദ് റോഡിലെ കെട്ടിടത്തില്‍ നിന്നും ചാടി യുവാവ് മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു താമസകെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ചാടി യുവാവ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചതെന്ന് ദുബൈ പോലീസ് കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്റാഹീം അല്‍ മന്‍സൂരി വ്യക്തമാക്കി.
യുവാവ് ആത്മഹത്യ ചെയ്തതാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാവ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് തനിച്ച് കയറിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ശൈഖ് സായിദ് റോഡില്‍ തലയില്ലാത്ത മൃതദേഹം കണ്ടതായ കിംവദന്തി പരന്നിരുന്നു. മൃതദേഹത്തിന്റെ തല തകര്‍ന്നിരുന്നുവെന്നും ഇത് സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ഏഷ്യക്കാരനാണെന്ന് സംശയിക്കുന്നു.
---- facebook comment plugin here -----