Ongoing News
മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പയേയും യുവരാജ് സിംഗിനേയും പരിഗണിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു വി സാംസണ്‍. ടിനു യോഹന്നാനും എസ്. ശ്രീശാന്തുമാണ് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ മലയാളി താരങ്ങള്‍.
അണ്ടര്‍ 19, ഇന്ത്യ എ ടീമിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. കഠിനാധ്വാനമാണ് സഞ്ജുവിനെ ടീമിലെത്തിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.
---- facebook comment plugin here -----