Connect with us

National

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവായത് 17.60 ലക്ഷം രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവായ തുക 17.60 ലക്ഷം രൂപ. രാഷ്ട്രപതിഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിരുന്നത്.
പരിപാടിക്കുള്ള ഒരുക്കങ്ങള്‍, 4017 അതിഥികള്‍, സ്റ്റേജ്, ഫര്‍ണീച്ചര്‍, മറ്റു ചെലവുകള്‍ എന്നിവക്കായി 17.60 ലക്ഷം രൂപ വേണ്ടി വന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ രമേശ് വര്‍മയുടെ വിവരാകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് മറുപടിയായി രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് അറിയിച്ചു. പരിപാടികള്‍ തരംതിരിച്ച് മൊത്തം ചെലവുകള്‍ സെക്രട്ടേറിയറ്റ് സൂക്ഷിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പരിപാടികള്‍ തരംതിരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്ര തുക ചെലവായെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ എത്ര പേരാണെന്നും രമേശ് വര്‍മ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
മെയ് 26ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വെച്ചായിരുന്നു മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പരിപാടിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സാര്‍ക്ക് രാജ്യങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

Latest