National
നേതൃ പദവിയില്‍ മൂന്ന് ടേം തന്നെയെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശ് കാരാട്ട് ഒഴിയുമെന്ന സൂചന നല്കി പിബി അംഗം സീതാറാം യെച്ചൂരി. ഒരാള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. അത് പാര്‍ട്ടി കോണ്‍ഗ്രസില്‍ മാത്രമേ വേണമെങ്കില്‍ പുന:പരിശോധിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അതില്‍ മാറ്റമില്ല.
---- facebook comment plugin here -----