Connect with us

Kozhikode

സകാത്ത് വിതരണം നിയമാനുസൃതമാക്കാന്‍ സമ്പന്നര്‍ ജാഗ്രതരാകണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

കോഴിക്കോട്: ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ സര്‍വകാലികവും ദാരിദ്ര നിര്‍മാര്‍ജനത്തിന് ഏറെ ഉതകുന്നതുമാണെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ബുഖാരി. ഇതിനായി സകാത് വിതരണം നിയമാനുസൃതമാക്കാനും അതിന്റെ മത നിയമങ്ങള്‍ മനസ്സിലാക്കാനും സമ്പന്നര്‍ സന്നദ്ധരാകണം. അത് പഠിപ്പിച്ചു കൊടുക്കാന്‍ പണ്ഡിത സമൂഹം തയാറാകുകയും വേണം.
സമസ്ത ഇസ്‌ലാമിക് സെന്ററില്‍ ജില്ലാ മുശാവറ സംഘടിപ്പിച്ച മുബാഹസ (ഫിഖ്ഹ് ചര്‍ച്ച)യില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.സകാത് വിതരണം സംഘടിതവും വകാലതും ചര്‍ച്ച ചെയ്തു.
എം അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ മുസ്‌ലിയാര്‍, സി പി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, റഹ്മത്തുല്ല സഖാഫി, സി കെ അബൂബക്കര്‍ ബാഖവി, വി അബ്ദുല്‍ മജീദ് ഫൈസി, വി ബീരാന്‍ കുട്ടി ഫൈസി, എം പി ഹസൈനാര്‍ മുസ്‌ലിയാര്‍, കെ ടി ഇസ്മാഈല്‍ സഖാഫി, ശുകൂര്‍ സഖാഫി വെണ്ണക്കോട്, ഖാസിം ദാരിമി ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്റര്‍വ്യൂ മാറ്റി
കോഴിക്കോട്: ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് പി എസ് സി നടത്താനിരുന്ന 197 പേര്‍ക്കുള്ള ഇന്റര്‍വ്യൂ മാറ്റി. ഇത് അടുത്തമാസം 11 ന് നടക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Latest