Sports
ബ്രസീലിന്റെ നൂറാം ലോകകപ്പ് മത്സരത്തില്‍ ഈ ലോകകപ്പിലെ നൂറാം ഗോള്‍ നെയ്മര്‍ വക
ബ്രസീലിയ:ലോകകപ്പിലെ ആദ്യ റൗണ്ടിലെ അവസാന മത്സരം കാമറൂണിനെതിരെ കളിച്ച ബ്രസീല്‍ ലോകകപ്പുകളില്‍ നൂറ് മത്സരങ്ങള്‍ തികച്ചു.മത്സരത്തില്‍ നെയ്മര്‍ നേടിയ ആദ്യ ഗോളിലൂടെ ഈ ലോകകപ്പിലെ ഗോളുകളുടെ എണ്ണം നൂറ് തികഞ്ഞു.ലോകകപ്പില്‍ 36 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇതുവരെ 108 ഗോളുകള്‍ പിറന്നു.നാല് ഗോളുമായി നെയ്മര്‍ തന്നെയാണ് മുന്നില്‍.കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ 145 ഗോളുകളാണ് പിറന്നത്.
ലോകകപ്പില്‍ നൂറ് മത്സരം തികച്ച ബ്രസീലിന് മുന്നില്‍ ജര്‍മനി മാത്രമാണുള്ളത്.അഞ്ച് ലോകകപ്പ് ഫൈനലുകളടക്കം 69 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 15 മത്സരങ്ങളില്‍ പരാജയപ്പെട്ടു.217 ഗോളുകള്‍ നേടിയപ്പോള്‍ 90 ഗോളുകള്‍ വഴങ്ങി.52 മത്സരങ്ങളില്‍ 35 ഗോളുകള്‍ നേടിയ നെയ്മര്‍ റൊണാള്‍ഡീഞ്ഞോയേയും റിവാള്ഡോയേയും മറികടന്നു.ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ അഞ്ചാമതെത്തി.
---- facebook comment plugin here -----