Ongoing News
കശുവണ്ടിത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നടപ്പാക്കും
തിരുവനന്തപുരം: കശുവണ്ടിത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നടപ്പാക്കുമെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. നിയമസഭയില്‍ പി കെ ഗുരുദാസന് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കാഷ്യുബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകും. കേന്ദ്രവാണിജ്യമന്ത്രാലവും കൃഷി മന്ത്രാലവും തമ്മിലുള്ള തര്‍ക്കം കാരണമാണ് കാഷ്യുബോര്‍ഡ് സ്ഥാപിക്കാന്‍ കഴിയാതിരുന്നതെന്നും മന്ത്രി അറിയിച്ചു. കശുവണ്ടിമേഖലയിലെ പ്രവൃത്തി ദിനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രതിവര്‍ഷം 240 തൊഴില്‍ ദിനമാണ് നല്കാന് ഉദ്ദേശിച്ചതെങ്കിലും ഇപ്പോള്‍ 270 മുതല്‍ 280 വരെ തൊഴില്‍ ദിനങ്ങള്‍ നല്കാനായിട്ടുണ്ടെമന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----