Kozhikode
ചോമ്പാലില്‍ ബോട്ട് മുങ്ങി; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി
വടകര: ചോമ്പാലില്‍ അറ്റക്കുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുകയായിരുന്ന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് കടലില്‍ ബോട്ട് മുങ്ങിയത്.
ചോമ്പാലിലെ കാഞ്ഞിരത്തില്‍ കീഴില്‍ അരുണ്‍, പാണ്ടികശാല വളപ്പില്‍ ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള “ആദര്‍ശ്” ബോട്ടാണ് മുങ്ങിയത്. ഇവര്‍ക്ക് പുറമെ തലശ്ശേരി തലായി സ്വദേശികളായ സുരേന്ദ്രന്, അശോകന്, വളപ്പില്‍ രതീഷ് എന്നിവരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ അതുവഴി വന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ചോമ്പാല്‍ ഹാര്‍ബറിലെത്തിക്കുകയായിരുന്നു. അടിയിലെ പലക തകര്‍ന്ന് ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മുങ്ങിയത്.
---- facebook comment plugin here -----