Kerala
ടി പി വധക്കേസിലെ പ്രതികള്‍ മദ്യവുമായി പിടിയില്‍
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍നിന്നും മദ്യം പിടികൂടി.തലശ്ശേരി കോടതിയില്‍ ഹാജരാക്കി മടങ്ങവെയാണ് പിടിയിലായത്.മാഹിയില്‍ നിന്നാണ് മദ്യം വാങ്ങിയത്.
പയ്യോളി അയനിക്കാട് വെച്ചാണ് ഇവരെ മദ്യവുമായി പിടികൂടിയത്.മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ള പ്രതികളെയാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.എഎസ്‌ഐ ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്റ് ചെയ്തത്.







