Idukki
നായാട്ടുകാരുടെ കെണിത്തോക്കില് നിന്ന് യുവാവിന് വെടിയേറ്റു
ഇടുക്കി: നെല്ലിക്ക പറിക്കാനായി വനത്തിലെത്തിയ യുവാവിന് നായാട്ടുകാര്‍ ഒരുക്കിയ കെണിത്തോക്കില് നിന്ന് വെടിയേറ്റു. വാഗമണ്ണിനു സമീപം ഉളുപ്പുണി വനത്തില്‍ വെച്ച് പൂഞ്ഞാര്‍ പുളിക്കക്കുന്ന് ജോബി(35)ക്കാണ് വെടിയേറ്റത്.
ഇന്നലെ രണ്ട് ആദിവാസികള്‍ക്കൊപ്പം ഉറുമ്പെളള് ഭാഗത്തെത്തിയ ജോബിയുടെ കാല് കെണിയില്‍ കുടുങ്ങുകയും ഇതുമായി ബന്ധിപ്പിച്ചിരുന്ന തോക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. പുറത്ത് വെടിയേറ്റ ജോബിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്ക് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
---- facebook comment plugin here -----