Kerala
പറവൂര്‍ പീഡനം: കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ഹരജി തള്ളി
ന്യൂഡല്‍ഹി: പറവൂര്‍ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഏഴാം പ്രതി വി പി മധു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും തെളിവില്ലാത്തതിനാല്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസായതിനാല്‍ പ്രതിയെ കുറ്റവിമുക്തനാക്കാനാകില്ലെന്ന് ജസ്റ്റീസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു.







