Connect with us

Business

എസ് ബി ടിയുടെ ബിസിനസ് 1,60,119 കോടി

Published

|

Last Updated

തിരുവനന്തപുരം: എസ് ബി ടിയുടെ മൊത്തം ബിസിനസ് 1,60,119 കോടി രുപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസികളുടെ നിക്ഷേപത്തില്‍ 29 ശതമാനം വര്‍ധനയുണ്ടായതായും മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബേങ്കിന്റെ പ്രവര്‍ത്തന ലാഭം 1369.69 കോടിയായി. മൊത്തം നിക്ഷേപത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. നിക്ഷേപം 89,337 കോടിയായാണ് വര്‍ധിച്ചത്. വായ്പകള്‍ 67,484 കോടിയായിരുന്നത് 70,782 കോടിയായി ഉയര്‍ന്നു. ബേങ്കിന്റെ മൊത്ത വരുമാനം 10,558.49 കോടിയായും വര്‍ധിച്ചു. അറ്റാദായം 304.34 കോടിയായി. മുന്‍വര്‍ഷമിത് 615.04 കോടിയായിരുന്നു. മാര്‍ച്ച് വരെ കാര്‍ഷിക വായ്പാ നിലവാരം 11,467 കോടിയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,675 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും 2,767 കിസാന്‍ ഗോള്‍ഡ് കാര്‍ഡുകളും വിതരണം ചെയ്തു. മെക്രോ ചെറുകിട ഇടത്തരം സംരംഭകത്വ വിഭാഗം ആകെ വായ്പകള്‍ 10,883 കോടി രൂപയിലെത്തി.
ഭവനവായപയിനത്തില്‍ 2,029 കോടിയും 10,455 കോടി വാഹന വായ്പയും അനുവദിച്ചു. ഈ വര്‍ഷം 2,873 സ്വാശ്രയ സംഘങ്ങള്‍ക്കായി 49.83 കോടിയും ലഭ്യമാക്കി. ശാഖകളുടെ എണ്ണം 1,232 ആയി വര്‍ധിപ്പിക്കും. എ ടി എമ്മുളുടെ എണ്ണം 1,352 ആയി ഉയര്‍ന്നു. നൂറ് ക്യാഷ് ഡിപ്പോസിറ്റ് മെഷീനുകള്‍ കൂടി സ്ഥാപിക്കും. സ്‌റ്റേറ്റ് ബേങ്ക് ഗ്രൂപ്പില്‍ 48,514 എ ടി എമ്മുളാണ് നിലവിലുള്ളത്. സോണല്‍ ഓഫീസുകളുടെ എണ്ണം എട്ടായി. പുതുതായി 1,55,527 ഇന്റര്‍നെറ്റ് ബേങ്കിംഗ് രജിസ്‌ട്രേഷനുകള്‍ പ്രാവര്‍ത്തികമാക്കി. ഇതോടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് രജിസ്‌ട്രേഷനുകള്‍ 7,17,000 ആയി. മൊബൈല്‍ ബേങ്കിംഗ് 1.61 ലക്ഷമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2761 ജീവനക്കാര്‍ക്ക് നിയമനം നല്‍കിയതായും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ചീഫ് മാനേജര്‍മാരായ സജീവ് കൃഷ്ണന്‍, ഇ കെ ഹരികുമാര്‍, ജനറല്‍ മാനേജര്‍മാരായ എ എന്‍ കൃഷ്ണന്‍, ജി മദ മോഹനന്‍, റാവു, കെ എന്‍ മുരളി, ടി കേശവ കുമാര്‍, അനില്‍കുമാര്‍, എസ് ചന്ദ്രശേഖരന്‍, എസ് ഹരിശങ്കര്‍ എന്നിവവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest