Connect with us

Palakkad

റെയില്‍വേ ജംഗ്ഷന്‍ നാറുന്നു; സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം

Published

|

Last Updated

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ ജംഗ്ഷനില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തുന്ന സമരം എത്രയുംവേഗം അവസാനിപ്പിക്കണമെന്നാവശ്യം ശക്തമായി. തൊഴിലാളി സമരം ഒരുമാസത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍ ചീഞ്ഞുനാറുന്ന സ്ഥിതിയാണുള്ളത്.
സമരത്തില്‍നിന്ന് പിന്തിരിയണമെങ്കില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം ഇതിന് കരാറുകാരന്‍ തയ്യാറാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ അധികൃതര്‍ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. മൂക്കുപൊത്താതെ ഇവിടെ നില്‍ക്കാനാകില്ല. ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് ഈ സ്റ്റേഷന്‍വഴി വന്നുപോകുന്നത്. ഓരോദിവസം കഴിയുംതോറും സ്‌റ്റേഷന്‍ യാര്‍ഡുകളില്‍ മാലിന്യം കുന്നുകൂടുകയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ശുചീകരണം നടത്തുന്ന 73 തൊഴിലാളികള്‍ക്ക് 207 രൂപയാണ് കൂലിയായി നല്‍കുന്നത്. ഇത് അഞ്ഞൂറ് രൂപയായി ഉയത്തണമെന്നാണ് ആവശ്യം. രണ്ട് വര്‍ഷത്തോളമായി ഈ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകളും ഇക്കാര്യത്തില്‍ ഫലം കണ്ടില്ല. സമരംമൂലം ശുചീകരണം മുടങ്ങിയതോടെ യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

Latest