Connect with us

Kozhikode

ഗതകാല മുസ്‌ലിം സാഹിത്യകാരന്മാരെ വിസ്മരിക്കരുത്: തോപ്പില്‍ മുഹമ്മദ് മീരാന്‍

Published

|

Last Updated

ഫറോക്ക്: ഗതകാല മുസ്‌ലിം സാഹിത്യകാരന്മാരെ വിസ്മരിക്കരുതെന്ന് പ്രമുഖ സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു.
കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ 22 ാം വാര്‍ഷിക എട്ടാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈറ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവത്കരിക്കപ്പെടുന്ന സമൂഹത്തിന്റെ സംഭാവനകള്‍ അവഗണിക്കപ്പെടുന്നത് ദൂഃഖകരമാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം കൂട്ടായ്മകളിലൂടെ എഴുത്തു രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവുകള്‍ നികത്താനാകുമെന്ന് അഭിപ്രായപ്പെട്ടു.
ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി മോഡറേറ്ററായിരുന്നു. എഴുത്തുകാരുടെ കര്‍മ മണ്ഡലം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പി എസ് കെ മൊയ്തു ബാഖവി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സി ഹംസ, അഹ്മദ് കുട്ടി ശിവപുരം, എ കെ അബ്ദുല്‍ മജീദ്, കാസിം ഇരിക്കൂര്‍, ഒ എം തരുവണ, മുസ്തഫ എറയ്ക്കല്‍, ഡോ. അസീസ് തരുവണ, ടി കെ അലി അഷ്‌റഫ്, ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഫൈസല്‍ അഹ്‌സനി ഉളിയില്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി. എസ് ശറഫുദ്ദീന്‍, ടി ടി മുജീബ് ഇര്‍ഫാനി വാക്കലൂര്‍ പങ്കെടുത്തു.

Latest