Ongoing News
ഐപിഎല്ലിലെ ആദ്യ ജയം കൊല്‍ക്കത്തക്ക്
ദുബൈ: ഏഴാം സീസണ് ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. മുംബൈ ഇന്ത്യന്‍സിനെ 42 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തകര്‍ത്തത്. അര്‍ധ സെ!ഞ്ച്വറി നേടിയ കാലിസും മനേഷ് പാണ്ഡ്യേയുമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തു. കൊല്‍ക്കത്തക്കായി കാലിസ് 72, പാണ്ഡ്യേ 64 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഗംഭീറും റോബിന് ഉത്തപ്പയും യൂസഫ് പത്താനും പെട്ടെന്ന് പുറത്തായി. മുംബൈക്ക് വേണ്ടി മലിംഗ നാല് വിക്കറ്റും സഹീര്‍ ഖാന് ഒരു വിക്കറ്റും വീഴ്ത്തി. തുടര്‍ന്ന് 164 റണ്‍സ് വിജയ ലക്ഷവുമായി ഇറങ്ങിയ മുംബൈക്ക് 122 റണ്‍സെടുക്കാനെ സാധിച്ചുളളു. 48 റണ്‍സെടുത്ത അമ്പാടി റായിഡുവും 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് മുംബൈ നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. നാലുവിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്നാണ് മുംബൈയെ തകര്‍ത്തത്.