Connect with us

Malappuram

ചങ്ങണംകുന്ന് കുടിവെള്ള ടാങ്ക് തകര്‍ച്ചാ ഭീഷണിയില്‍

Published

|

Last Updated

കാളികാവ്: ഹാഡ പദ്ധതിയില്‍ 59 ലക്ഷം വിനിയോഗിച്ച് സ്ഥാപിച്ച അടക്കാകുണ്ട് ചങ്ങണംകുന്ന് കുടിവെള്ള പദ്ധതി ടാങ്കിന് സുരക്ഷാ ഭീഷണി. മൂന്ന് ടാങ്കുകളുള്ള പദ്ധതിക്ക് പോത്തന്‍കാട് ഭാത്ത്് നിര്‍മിച്ച ടാങ്കാണ് നിര്‍മാണത്തിലുള്ള അശാസ്ത്രീയത കാരണം തറ ഭാഗത്തെ മണ്ണൊലിച്ച് പോയി തകരുമെന്ന സ്ഥിതിയിലായിരിക്കുന്നത്.
ഉമ്മച്ചന്‍കാട് മലയിലെ ഏറ്റവും ഉയരമുള്ള ഭാഗത്തെ ചോലയില്‍നിന്നും പൈപ്പ് വഴി കൊണ്ടു വരുന്ന വെള്ളം പോത്തന്‍കാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച ടാങ്കില്‍ ശേഖരിച്ച് അവിടെ നിന്നാണ് അടക്കാകുണ്ട് അങ്ങാടിയോട് ചേര്‍ന്ന ചങ്ങണംകുന്ന് പ്രദേശത്തെ അമ്പതിലേറെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
പോത്തന്‍കാട് ഭാഗത്തെ പദ്ധതി ടാങ്കിന് ചുറ്റും സംരക്ഷണ ഭിത്തി നിര്‍മിക്കാതെ തറ പണിതതാണ് പ്രശ്‌നമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ വെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ച് പോയതോടെ ടാങ്കിന്റെ തറ ഭാഗം അപകടാവസ്ഥയിലായിരിക്കുകയാണ്. വര്‍ഷകാല മല വെള്ളപ്പാച്ചിലുണ്ടാകുന്ന സ്ഥലമായതിനാല്‍ വരും ദിവസങ്ങളില്‍ മഴ കൂടുന്നതോടെ ടാങ്കിന് കൂടുതല്‍ ഭീഷണിയുണ്ടാകുമെന്നാണ് ആശങ്ക.

Latest