Eranakulam
മുഖ്യമന്ത്രിയെ കുടുക്കാന്‍ സരിതക്ക് പണം: പിണറായി മറുപടി പറയണം- ഉണ്ണിത്താന്
കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ സി പി എം നേതാവ് സജി ചെറിയാന് സരിതക്ക് പത്ത് കോടി രൂപയും വീടു വാഗ്ദാനം ചെയ്തത് തന്റെ അറിവോടെയാണോയെന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്ന് കെ പി സി സി വക്താവ് രജ്മോഹന്‍ ഉണ്ണിത്താന്. എറണാകുളം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ പിണറായി നിശബ്ദത പാലിക്കുന്നത് സംശയകരമാണ്. കൊടുക്കാമെന്നേറ്റ പത്ത് കോടി രൂപയുടെ സ്രോതസ് എവിടെനിന്നാണെന്ന് സി പി എം വെളിപ്പെടുത്തണമെന്നും ഉണ്ണിത്താന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്ന പ്രതിപക്ഷം രാജ്യത്തെ ഒരു സംസ്ഥാനത്തും കാണില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കാന്‍ അഡ്വക്കേറ്റ് ജനല്‍ മൂന്ന് ദിവസത്തെ സമയം ചോദിച്ചിരുന്നതാണ.് എന്നാല്‍ എ ജിയുടെ വാദം തള്ളിയാണ് ഹാറൂണ്‍ റഷീദ് വിധി പുറപ്പെടുവിച്ചതെന്നും ഉണ്ണിത്താന് ആരോപിച്ചു.