Ongoing News
വയനാട്ടിലെ കാട്ടുതീ അസ്വാഭാവികമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
തിരുവനന്തപുരം: വയനാട്ടിലുണ്ടായ കാട്ടുതീ അസ്വാഭാവികമാമെന്ന് വനംവകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. 15 ഇടങ്ങളില്‍ ഒരേസമയം തീപടര്‍ന്നത് സംശയമുയര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമര്‍പ്പിച്ചു.
20 കിലോമീറ്റര്‍ ചുറ്റളവില്‍ 1200ല്‍ അധികം ഏക്കര്‍ വനമാണ് ഇന്നലെ കത്തിനശിച്ചത്. തീപിടുത്തത്തില്‍ വന്യജീവികളും വന്മരങ്ങളും കത്തിനശിച്ചിരുന്നു. സമീപത്തെ ചില വീടുകളിലേക്കും തീപടര്‍ന്നിരുന്നു. പത്തു വര്‍ഷത്തിനിടെ വയനാട്ടിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് വനം വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----