National
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പുതിയ ഓഫീസ് മെമ്മോറണ്ടം ഇന്ന് പുറത്തിറക്കിയേക്കും
ന്യൂഡല്‍ഹി: ജനവാസ മേഖലകളെ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഓഫീസ് മെമ്മോറണ്ടം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. കേരളത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുതിയ മെമ്മോറണ്ടം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. കേരളത്തിലെ 2550 ചതുരശ്ര കിലോമീറ്റര്‍പ്രദേശം ഇത്തരത്തില്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന.
കേരളം ഉന്നയിച്ച വിഷയങ്ങളില്‍ പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഓഫീസ് മെമ്മോറാണ്ടം തയാറാക്കിയിരിക്കുന്നതെന്നാണ് സൂചന. കേരളത്തില്‍123 വില്ലേജുകളിലായി 12,477 ചതുരശ്രകിലോമീറ്റര്‍പ്രദേശമാണ് പരിസ്ഥിതി ലോലമേഖലയായി കസ്തൂരിരംഗന്‍സമിതി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍പുതിയ മെമ്മോറാണ്ടം അനുസരിച്ച് കൃഷിയിടങ്ങളും ജനവാസമേഖലകളും ഉള്‍പ്പെടുന്ന 2,550 ചതുരശ്ര കിലോമീറ്റര്‍സ്ഥലത്തെ പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കാനാണ് കേന്ദ്രനീക്കം.
എന്നാല്‍ഇങ്ങനെ ഒഴിവാക്കപ്പെടുന്ന ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി വേണ്ടി വരും. എന്നാല്‍വനമേഖലയോട് ചേര്‍ന്ന് ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍നിന്ന് ഏലത്തോട്ടങ്ങളെയും ആശുപത്രികളെയും ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ആലോചിക്കുന്നുണ്ട്.