Connect with us

Kerala

മഠത്തിനെതിരായ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കുന്നു: ഗെയ്ല്‍

Published

|

Last Updated

കൊല്ലം; അമൃതാനന്ദമയിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അമ്മയുടെ മുന്‍ ശിഷ്യ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍. മഠത്തിനെതിരെ കേസ് നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ട്രെഡ്‌വെല്‍ വെല്‍ ഇക്കാര്യമറിയിച്ചത്. ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പുസ്തകത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഗെയ്ല്‍ ട്രെഡ്‌വെല്‍ അറിയിച്ചു. ആരേയും ഉപദ്രവിക്കാന്‍ വേണ്ടിയല്ല വെളിപ്പെടുത്തല്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഗെയ്ല്‍ ട്രെഡ്‌വെല്‍ പറഞ്ഞു.

Latest