Connect with us

Business

സ്വര്‍ണത്തിന്റെ ആഗോള ഡിമാന്‍ഡില്‍ വര്‍ധന

Published

|

Last Updated

കൊച്ചി: ചൈനയിലേയും ഇന്ത്യയിലേയും വര്‍ധിച്ച ഡിമാന്‍ഡ് മൂലം സ്വര്‍ണത്തിന്റെ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം വിറ്റഴിക്കുന്ന വിപണി ചൈനയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു. പ്രത്യേകിച്ച് അമേരിക്കയില്‍. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടി, നാണയം എന്നിവെക്കെല്ലാം ഏറെ ആവശ്യക്കാരുണ്ടായിട്ടുണ്ട്. 2013ല്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ 21 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. എന്നാല്‍, ഇ ടി എഫ് വഴി പുറത്തേക്ക് ഒഴുകിയത് 881 ടണ്‍ ആയിരുന്നു. അതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നെറ്റ് ഡിമാന്‍ഡ് ഈ വര്‍ഷം 15 ശതമാനം കുറഞ്ഞ് 3756 ടണ്ണിലെത്തി.