National
തനിക്കെതിരെ രാഷ്ട്രീയ പകപോക്കലെന്ന് തരുണ്‍ തേജ്പാല്‍
പനാജി:സഹപ്രവര്‍ത്തകയെ മാനഭംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. തേജ്പാലിനെതിരെ ഗോവ പോലീസ് ഇന്നലെ ബലാത്സംഗ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് തരുണ്‍ തേജ്പാല്‍ കുറ്റപ്പെടുത്തി.
---- facebook comment plugin here -----