Kerala
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നാളെയും മറ്റന്നാളും
തിരുവനന്തപുരം: പെട്രോള്‍ പമ്പ്, ബേങ്ക് ജീവനക്കാര്‍ എന്നിവക്ക് പുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കുന്നു. നാളെയും മറ്റന്നാളുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി പണി മുടക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ എംപ്ലോയീസ് ആന്‍ വര്‍ക്കേഴ്സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ 64 വകുപ്പുകളിലെ 15 ലക്ഷം ജീവനക്കാരാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്.
ഇന്നലെയാണ് ബേങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ സമരം ആരംഭിച്ചത്. നാളെയേ ബേങ്കുകള്‍ തുറക്കുകയുള്ളൂ. ബേങ്ക് സമരം സാധാരണ ജനങ്ങളെ വലക്കുകയാണ്. അധികം എ ടി എമ്മുകളിലും പണം തീര്‍ന്നു. ഇന്ന് ഉച്ചയോടുകൂടി എല്ലാ എ ടി എമ്മുകളും കാലിയാവും.
---- facebook comment plugin here -----