Kerala
രശ്മി വധക്കേസില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
കൊല്ലം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ മദ്യം നല്‍കിയും ശ്വാസം മുട്ടിച്ചും ഭാര്യ രശ്മിയെ കൊലപ്പെടുത്തി എന്ന കേസില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോനാണ് വിധി പറയുന്നത്. ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളും കേസില്‍ പ്രതിയാണ്. ബിജുവിന്റെ അപേക്ഷപ്രകാരം അഞ്ച് മാസത്തിനകം തന്നെ വിധി പ്രഖ്യാപിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസം 22നാണ് ഇതിനുള്ള സമയപരിധി അവസാനിക്കുന്നത്.
2006 ഫെബ്രുവരിയിലാണ് രശ്മിയെ മരിച്ച നിലയില്‍ ബിജു രാധാകൃഷ്ണന്റെ വീട്ടില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----






