Ongoing News
ട്വന്റി20 ലോകകപ്പ്: സാധ്യതാ പട്ടികയില്‍ സഞ്ജു വി സാംസണും

ട്വന്റി 20 ലോക കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ പട്ടികയില്‍ സഞ്ജു വി സാസണ്‍ ഇടം നേടി. മുപ്പത് അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു വി സാംസണ്‍ ഇടംപിടിച്ചത്.
അതേസമയം മോശം ഫോമില്‍ നില്‍ക്കുന്ന വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
എം.എസ്. ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കൊഹ്‌ലി, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, അജിന്‍ഹ്യ രഹാനെ, റായ്ഡു, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, യുവരാജ് സിംഗ്, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഷാമി, ഇഷാന്ത് ശര്‍മ്മ, വിനയ് ശര്‍മ്മ, ബിന്നി, മോഹിത്, ജാദവ്, മിശ്ര, രജത്, സഞ്ജു, ഇശ്വര്‍, ഉമേഷ്, ഉന്മുക്ത്, മന്‍ദീപ്, ആരോണ്‍, നദീം, പാര്‍ത്ഥിവ്, കരണ്‍ എന്നിവരാണ് ബിസിസിഐ പുറത്തു വിട്ട സാധ്യത പട്ടികയിലുള്ളത്.
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ ആറ് വരെയാണ് 20ട്വന്റി ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.