Connect with us

Wayanad

മാവോയസ്റ്റ് അക്രമണ സാധ്യത: ജില്ലയില്‍ ആറ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

Published

|

Last Updated

മാനന്തവാടി: മാവോയിസ്റ്റ് അക്രമണ സാധ്യതയെ തുടര്‍ന്ന് ജില്ലയിലെ 6 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം.
ഐ ജി യുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്ഥലമാറ്റ ഉത്തരവ് ഇറങ്ങിയത്. മാനന്തവാടി, തിരുനെല്ലി, മീനങ്ങാടി, കല്‍പ്പറ്റ ട്രാഫിക്ക് യൂണിറ്റിലേയും കല്‍പ്പറ്റ കണ്‍ട്രോള്‍ യൂണിറ്റിലേയും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് സ്ഥലമാറ്റം നല്‍കിയിരിക്കുന്നത്. മാനന്തവാടി സബ് ഇന്‍സ്‌പെക്ടര്‍ പി എസ് ശ്രീജേഷിനെ തിരുനെല്ലിയിലേക്കും, തിരുനെല്ലി എസ് ഐ സി ഡി സെബാസ്റ്റ്യനെ ബത്തേരി ട്രാഫിക്ക് യുണിറ്റിലേക്കും, മീനങ്ങാടി എസ് ഐ ഷിബു ജോസഫിനെ മാനന്തവാടിയിലും, കല്‍പ്പറ്റ ട്രാഫിക്ക് യൂണിറ്റിലെ വി രാജേഷിനെ മീനങ്ങാടി സ്റ്റേഷനിലേക്കും, കല്‍പ്പറ്റ കണ്‍ട്രോള്‍ യൂണിറ്റിലെ സി ജെ വര്‍ഗ്ഗീസിനെ കല്‍പ്പറ്റ ട്രാഫിക്ക് യൂണിറ്റിലേക്കും മാറ്റി. കല്‍പ്പറ്റ കണ്‍ട്രോള്‍ യൂണിറ്റിലെ വസന്തകുമാറിനെ മാനന്തവാടി അഡീഷണല്‍ എസ് ഐയായും നിയമിച്ചു. എസ് ഐമാരെ മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഐ ജിയുടെ നിയമന ഉത്തരവ് ഇറങ്ങിയത്.
മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന സ്റ്റേഷനുകളില്‍ യുവാക്കളായ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് സ്ഥലം മാറ്റത്തിന് കാരണമെങ്കിലും ഭീഷണിയുള്ള തിരുനെല്ലി സ്റ്റേഷനില്‍ മാത്രമാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ ഏ ആര്‍ ക്യാമ്പില്‍ ഉത്തരമേഖല ഐ ജി സുരേഷ് രാജ് പുരോഹിത സാനിധ്യത്തില്‍ പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest