Connect with us

Gulf

അറബി ഭാഷാ ദിനം ആഘോഷിച്ചു

Published

|

Last Updated

ദുബൈ: ദുബൈ നഗരസഭ, വിവിധ പരിപാടികളോടെ അറബി ഭാഷാ ദിനം ആഘോഷിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണിതെന്ന് അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഉബൈദ് ശംസി പറഞ്ഞു. അറബി ഭാഷയെ പരിപോഷിപ്പിക്കാന്‍ രംഗത്തുവന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമാണ് ദുബൈ നഗരസഭ. ദേര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ മുഹമ്മദ് ഹുസൈന്‍ തലാബി പ്രസംഗിച്ചു.

Latest