Eranakulam
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിയാരം മെഡിക്കല്‍ േകോളജിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനമെടുക്കും.
മറ്റു സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍:
- കെ എസ് ആര് ടി സിക്ക് 75 കോടി രൂപ ധനസഹായം അനുവദിച്ചു
- ജല അതോറിറ്റി വകുപ്പിനു കീഴിലുള്ള കുപ്പിവെളള കമ്പനി ഇടുക്കിയില്‍ തുടങ്ങും.
- മലങ്കര ഡാമിനോടു ചേര്‍ന്നു കമ്പനി തുടങ്ങാനുള്ള ശുപാര്‍ശ അംഗീകരിച്ചു.
- റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരും.
---- facebook comment plugin here -----