Kerala
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളണം: മുസ്ലിം ലീഗ്
കോഴിക്കോട്:ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളയണമെന്ന് മുസ്ലീം ലീഗ്. കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗമാണ് ഈ ആവശ്യമുന്നയിച്ചത്. ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ യോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







