Connect with us

Kerala

തിരുവനന്തപുരത്ത് ട്രാക്കില്‍ മണ്ണിടിച്ചില്‍: ആറ് തീവണ്ടികള്‍ റദ്ദാക്കി

Published

|

Last Updated

 

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള ആറ് തീവണ്ടികള്‍ റദ്ദാക്കി.. വലിയശാലയിലും കൊച്ചുവേളിയിലും റെയില്‍വേട്രാക്കിലേക്ക മണ്ണിടിഞ്ഞ്വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ അനിശ്ചിതമയി വൈകുന്നു. പലയിടങ്ങളിലും ട്രാക്കുകള്‍ വെള്ളത്തിനടിയിലാണ്.

വേണാട് എക്‌സ്പ്രസ്,ജനശതാബ്ദി, പരശുറാം എക്‌സ്പ്രസ് നാഗര്‍ കോവില്‍-കൊച്ചുവേളി, കൊല്ലം-തിരുവന്തപുരം പാസഞ്ചറുകളും റദ്ദാക്കി. കേരള എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.15ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. പല തീവണ്ടികളും കൊച്ചുവേളിയിലും കഴക്കൂട്ടത്തും യാത്ര അവസാനിപ്പിക്കും. നാഗര്‍കോവിലേക്കുള്ള പരശുറാം എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

പുലര്‍ച്ചെ 4.30 ഓടെയാണ് റെയില്‍വെ ട്രാക്കില്‍ മണ്ണിടിച്ചിലുണ്ടായത്. ട്രാക്കില്‍ നിന്നും മണ്ണ് നീക്കല്‍ പുരോഗമിക്കുകയാണ്. ഇതിനു ശേഷമേ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനാകൂ.