Eranakulam
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്ന് ശ്വേതാ മേനോന്‍
കൊച്ചി: കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളിക്കിക്കിടെ അപമാനിക്കപ്പെട്ടുവെന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്ന് നടി ശ്വേതാമേനോന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും പരാതിയില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും അവര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കലക്ടറോട് ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതി ലഭിച്ചില്ല എന്ന കലക്ടറുടെ നിലപാട് തന്നെ ഏറെ വിഷമിപ്പിച്ചു എന്നും ശ്വേത വ്യക്തമാക്കി. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനൊപ്പമാണ് ശ്വേത മാധ്യമപ്രവര്‍ത്തരെ കണ്ടത്.







