Connect with us

National

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് തീയിട്ട് കൊന്നു

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ജലൗന്‍ ജില്ലയിലെ സിര്‍സ കലാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം കൂട്ട ബലാത്സംഗം ചെയ്ത് ജീവനോടെ തീകൊളുത്തി കൊന്നു. വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജില്ലാ ആശുപത്രിയില്‍ ഇന്നലെ രാവിലെ മരിച്ചു.
സഹോദരിക്കൊപ്പം ഫാം ഹൗസിലെ ശൗച്യാലയത്തില്‍ പോയി തിരിച്ചുവരുമ്പോഴാണ് മൂന്ന് പേര്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. മൂന്നംഗ സംഘത്തിലെ പ്രാദേശിക ഗുണ്ടയായ രാം ബഹദൂര്‍ ഇളയ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടാളികള്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനിടയില്‍ സഹോദരി ഗ്രാമീണരെ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Latest