International
സിറിയയില്‍ ബോംബ് സ്ഫോടനത്തില്‍ 30 മരണം
ദമാസ്കസ്: സിറിയയിലെ ഹമാ പ്രവശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 30 പേര് മരിച്ചു. മരിച്ചവരില്‍ ഏറെയും സാധാരണക്കാര്‍. ഹമാ പ്രവശ്യന് തലസ്ഥാനത്തിനു സമീപത്തുളള സൈനിക ചെക്ക്പോസ്റ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ബോംബ് വച്ചിരുന്നത്. വാഹനത്തിന്റെ കതക് തുറന്നാലുടന്‍ സ്ഫോടനം നടക്കുന്ന വിധത്തിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്.
ഇന്നലെ സിറിയന്‍ തലസ്ഥാനമായ ദമാസ്കസിനു സമീപമുളള മിലൈഹ ചെക്ക്പോസ്റ്റിലേക്ക് കാര്‍ ഓടിച്ചു കയറ്റി നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
---- facebook comment plugin here -----