Connect with us

Wayanad

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

Published

|

Last Updated

മാനന്തവാടി: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു. മാനന്തവാടി കമ്മന സ്വദേശി തത്വംമണിയോട് ജിനീഷ്(23) ആണ് ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ജിനീഷിന്റെ ചികില്‍സാ ചെലവുകള്‍ക്കായി ഏഴു ലക്ഷത്തോളം രൂപാ ആവശ്യമായി വന്നിരിക്കുകയാണ്.
സാധാരണ കുടുംബത്തിലെ അംഗമായ ജിനീഷിന്റെ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. അതിനാല്‍ ഈ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജിനീഷിനെയും കുടുംബത്തെയും സഹായിക്കുന്നതിനായി നാട്ടുകാരുടെ യോഗം ചേര്‍ന്ന് ചികില്‍സാ സഹായനിധി രൂപീകരിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, കമ്മന ചെറുപുഷ്പ ഇടവക വികാരി ഫാ. ബിജു മാവറ എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ്‌മെമ്പര്‍ സി.ആര്‍. രമേഷ് ചെയര്‍മാനായും, ജോസ് പുന്നക്കല്‍ കണ്‍വീനറായുമാണ് ചികില്‍സാ സഹായനിധി രൂപീകരിച്ചിരിക്കുന്നത്. ധനസമാഹരണത്തിനായി മാനന്തവാടി എസ്.ബി.ഐ.യില്‍ 33369789546 എന്ന നമ്പറായി ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ആയതിനാല്‍ ഈ യുവാവിനെ സഹായിക്കുന്നതിനായി ഉദാരമതികളില്‍ നിന്നും സഹായം ഉണ്ടാകണമെന്ന് സഹായനിധി ഭാരവാഹികള്‍ അറിയിച്ചു.

Latest