Connect with us

National

ലൈംഗിക പീഡനം: ആരോപണമുന്നയിച്ച പെണ്‍കുട്ടിയെ അറിയാമെന്ന് അസാറം

Published

|

Last Updated

ഗാന്ധിനഗര്‍: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസാറം ബാപ്പു, ആരോപണമുന്നയിച്ച പെണ്‍കുട്ടിയെ അറിയാമെന്ന് സമ്മതിച്ചു. സൂറത്തില്‍ നിന്നുള്ള പരാതിക്കാരിയെ തനിക്കറിയാമെന്നും ഇവരുമായി ബന്ധമുണ്ടായിരുന്നുവെന്നും ബാപ്പു സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ബാപ്പു അലറിക്കരഞ്ഞു. ഗുജറാത്ത് പോലീസ് ആണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. അസാറാമിനെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.
ചോദ്യം ചെയ്യല്‍ പോലീസ് വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്. കേസുമായി നേരിട്ടും അല്ലാതെയും 18 പേര്‍ക്ക് പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇനിയുള്ള നീക്കം. എത്രകാലമായി പെണ്‍കുട്ടിയെ പരിചയമുണ്ടെന്ന ചോദ്യത്തിന് അതറിയില്ലെന്നും പെണ്‍കുട്ടി തന്റെ ആശ്രമത്തിലെ അന്തേവാസിനി ആയിരുന്നുവെന്നും ബാപ്പു മറുപടി പറഞ്ഞു. പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നോ, അവരെ ആശ്രമം മാറ്റിയത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്.
ആദ്യം പീഡിപ്പിക്കപ്പെട്ട ശേഷം ബാപ്പു തനിച്ച് തന്നെ വിളിച്ചാല്‍ പോകാറില്ലായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ സ്പര്‍ശിച്ചിട്ടുണ്ടെന്നും മന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

---- facebook comment plugin here -----

Latest