Kannur
പാസ് വിതരണം; ജോ. ആര് ടി ഒവിനെ ഘരാവോ ചെയ്തു
കണ്ണൂര്‍: ജില്ലയിലെ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാപാസ് വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജോയിന്റ് ആര് ടി ഒ ദിനേശ് പുത്തലത്തിനെ ഓഫീസില്‍ ഉപരോധിച്ചു.
ഇന്നലെ രാവിലെ 11.30ഓടെ ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, നേതാക്കളായ അബ്ദുള്‍ റഷീദ്, റോബര്‍ട്ട് വെള്ളാവള്ളി എന്നിവരുടെ നേതൃത്വത്തിലെത്തിയ ഇരുപതോളം പ്രവര്‍ത്തകരാണ് ജോയിന്റ് ആര് ടി ഒയെ ഓഫീസില്‍ ഉപരോധിച്ചത്.
സംഭവമറിഞ്ഞ് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ 28നകം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാസ് ലഭ്യമാക്കുമെന്ന് ജോയിന്റ് ആര് ടി ഒ ഉറപ്പു നല്കി. ഇതേതുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
---- facebook comment plugin here -----