Connect with us

Ongoing News

ലൈംഗിക ചൂഷണം: അസാറാം ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

Published

|

Last Updated

ജോധ്പൂര്‍: വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ കേസില്‍ അസാറാം ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 25 വരെ നീട്ടി. അസാറാം കുറ്റം നിഷേധിച്ചെങ്കിലും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് രാജസ്ഥാനിലെ കോടതിയെ ബോധിപ്പിച്ചു.
യോഗ, ധ്യാന പരിശീലകന്‍ എഴുപത്തിയഞ്ചുകാരനായ അസാറാം ബാപ്പു കൗമാരക്കാരായ പെണ്‍കുട്ടികളെ തന്റെ ആശ്രമങ്ങളില്‍ വെച്ച് ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയെന്ന് കാണിച്ച് വിവിധ കോണുകളില്‍ നിന്ന് ഒന്നിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഈയിടെ ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള രണ്ട് സഹോദരിമാര്‍ കൂടി അസാറാമിനും മകനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കെതിരെയുള്ള ഈ ലൈംഗികാരോപണ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അസാറാമും മകന്‍ നാരായണ്‍ സായിയും കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതിയില്‍ സംയുക്ത ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങള്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ട് നാരായണ്‍ സായി കഴിഞ്ഞ ദിവസം സൂറത്തിലെ പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു.
ഇയാള്‍ക്കു വേണ്ടി ഗുജറാത്ത് പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ നാരായണ്‍ സായി എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest