Kozhikode
കൊയിലാണ്ടി ഗവ. ഗേള്‍സ് പി ടി എക്ക് മികവിനുള്ള പുരസ്കാരം
കൊയിലാണ്ടി: സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, ഉയര്‍ന്ന വിജയശതമാനം ഉറപ്പ് വരുത്തല്‍, സെപ്റ്റ് പദ്ധതി, പെണ്‍കുട്ടികള്‍ക്കായുള്ള കായിക പദ്ധതി, പഠന ക്യാമ്പുകള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ജില്ലാതല അവാര്‍ഡ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി ടി എക്ക്.
അവാര്‍ഡ് തുകയായ 25,000 രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയില്‍ നിന്ന് പി ടി എ പ്രസിഡന്റ് അഡ്വ. കെ സത്യന്, വൈസ് പ്രസിഡന്റ് എം എ സുധീര്‍ദാസ്, പ്രധാന അധ്യാപകന് എം എം ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അവാര്‍ഡ് തുക വിദ്യാഭ്യാസ – ഭൗതിക സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പി ടി എ പ്രസിഡന്റ് പറഞ്ഞു.
---- facebook comment plugin here -----