Connect with us

International

സിറിയ: വിദഗ്ധ സംഘം യു എന്നിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ രാസായുധ സാന്നിധ്യം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രിയ തുടരുന്ന പശ്ചാത്തലത്തില്‍ നൂറംഗ വിദഗ്ധ സംഘം യു എന്നിന് പത്ത് പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. യു എന്‍ സംഘവും ഏജന്‍സികളുമാണ് രാസായുധ നശീകരണത്തിന് തയ്യാറെടുക്കുന്നത്. 1000 ടണ്‍ ആഴ്‌സനിക് നശിപ്പിക്കാനാണ് പദ്ധതി. എന്നാല്‍ സിറിയയുടെ സഹകരണമില്ലാതെ ഇത് വിജയിക്കില്ലെന്ന നിലപാടിലാണ് യു എന്‍ സംഘം.
രാസായുധം നശിപ്പിക്കുകയെന്നത് അപകടകരമായ ദൗത്യമാണെന്നും സിറിയ സഹകരിക്കണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. പോലീസ്, രാസായുധ വിരുദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണവും യു എന്‍ തേടിയിട്ടുണ്ട്. രാസായുധം നശിപ്പിക്കുമ്പോള്‍ വിദഗ്ധര്‍ക്കും മറ്റും പരുക്കേല്‍ക്കാതിരിക്കാന്‍ സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വേണം. വിവിധ രാജ്യങ്ങളുടെ സഹകരണവും യു എന്‍ തേടിയിട്ടുണ്ട്.

Latest