Kannur
ഇന്ന് തീരദേശ ഹര്‍ത്താല്‍
കണ്ണൂര്‍: ആയിക്കരയിലെ മത്സ്യ വിപണന കേന്ദ്രം പെളിച്ചുനീക്കുന്നതില് പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലിന് ഫിഷ് മര്ച്ചന്റേഴ്സ് അസോസിയേഷന് ആഹ്വാനം ചെയ്തു. ആയിക്കരയില്‍ മത്സ്യ വിപണന കേന്ദ്രം പൊളിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി പോലീസും മത്സ്യത്തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. ആയിക്കരയിലെ നിര്‍ദിഷ്ട മത്സ്യ മാര്‍ക്കറ്റ് കെട്ടിട സ്ഥലത്തുനിന്ന് മത്സ്യ വ്യാപാരികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന തര്‍ക്കമാണ് ഇന്നലെ രാത്രി സംഘര്‍ഷത്തില്‍ കലാശിച്ചത്. മാര്‍ക്കറ്റിന് സമീപത്തുള്ള ഫല്റ്റുകള്ക്കു വേണ്ടിയാണ് പോലീസ് നടപടിയെന്ന ആരോപണം ശക്തമാണ്. വ്യാപാരികള്‍ക്ക് സ്ഥലം ഒഴിഞ്ഞ് പോകാനുള്ള സമയം ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇത് തടസ്സപ്പെടുത്താന്‍ ശ്രമിച്ച വ്യാപാരികളെ സിറ്റി പോലീസ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തുനീക്കി. മത്സ്യ തൊഴിലാളികളും മറ്റു സംഘടനകളും പ്രതിഷേധങ്ങള്‍ തുടരുകയാണ്.